Friday, February 24, 2012

മാതൃത്വം

പണ്ടുപണ്ടോരിക്കല്‍,
എന്റെ കണ്ണീര്‍ തുള്ളികളെ 
ഞാന്‍ ചിപ്പികളില്‍ നിറച്ചു.
കാലങ്ങള്‍ക്കു ശേഷം 
അത് മുത്തുകളായി.
ആ മുത്തുകള്‍ പെറുക്കിയെടുത്ത്,
ഒരു മാലയില്‍ കോര്‍ത്ത്‌,
എന്റെ മക്കള്‍ക്ക്‌ നല്‍കി.
ഇന്നെന്റെ മക്കള്‍
ആ മാലക്കായി
അടിപിടി കൂടുന്നു.