Friday, February 24, 2012

മാതൃത്വം

പണ്ടുപണ്ടോരിക്കല്‍,
എന്റെ കണ്ണീര്‍ തുള്ളികളെ 
ഞാന്‍ ചിപ്പികളില്‍ നിറച്ചു.
കാലങ്ങള്‍ക്കു ശേഷം 
അത് മുത്തുകളായി.
ആ മുത്തുകള്‍ പെറുക്കിയെടുത്ത്,
ഒരു മാലയില്‍ കോര്‍ത്ത്‌,
എന്റെ മക്കള്‍ക്ക്‌ നല്‍കി.
ഇന്നെന്റെ മക്കള്‍
ആ മാലക്കായി
അടിപിടി കൂടുന്നു. 

9 comments:

Harinath said...

കണ്ണീർത്തുള്ളികൾക്കുവേണ്ടിയോ മുത്തുകൾക്കുവേണ്ടിയോ ?

mayflowers said...

കവിത ഇഷ്ടമല്ലെങ്കിലും,കവിതയെപ്പറ്റി അഭിപ്രായം പറയാനറിയില്ലെങ്കിലും..,
ഇത്രയും ലളിതമായ വരികള്‍ വായിച്ച് എന്തെങ്കിലും എഴുതാതിരിക്കുന്നതെങ്ങിനെ?
മുത്തു മണികള്‍ പോലെ സുന്ദരം !!

mayflowers said...
This comment has been removed by the author.
Haneefa Mohammed said...

നല്ല ആശയം.മാല കൊണ്ട് ഉദ്ധേശിക്കുന്നത് യഥാര്‍ത്ഥ മാലയല്ലല്ലോ! പിന്നെയിന്തിനാ ചിത്രം കൊടുത്തു?

Vp Ahmed said...

നന്നായിരിക്കുന്നു.

മിന്നു ഇക്ബാല്‍ said...

നജീബത്താ ..
ആദ്യമായിട്ടാ ഇവിടേയ്ക്ക് വരുന്നത് ....
നിങ്ങള്‍ടെ വരികള്‍ ഒരുപാട് ഇഷ്ടപ്പെട്ടു ..
ആശംസകള്‍ !

ഫൈസല്‍ ബാബു said...

ലളിതം മനോഹരം ,,അപ്പോള്‍ ഇനി അടുത്ത പോസ്റ്റ്‌ അടുത്ത വര്ഷം കാണാം അല്ലെ ,,,,ഹഹഹ അതാണല്ലോ ഇയാളുടെ ബ്ലോഗിന്റെ പ്രതേകത ,,,

K@nn(())raan*خلي ولي said...

മാലയ്ക്ക് വേണ്ടി അടിപിടി കൂടുന്ന മക്കളെ ഇങ്ങോട്ടേക്ക് വിട്. ഇപ്പം ശരിയാക്കിത്തരാം.!

(കമന്റ് മോഡറേഷന്‍ എടുത്തു ദൂരെക്കള)

Unknown said...

നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗു തുടങ്ങി.കഥപ്പച്ച...കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌.അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു