ബ്ലോഗിനെ പറ്റി.

മഴത്തുള്ളികള്‍ക്കു ഒരുപാടു കഥകളുണ്ടു പറയാന്‍...
കടലില്‍ നീന്തിത്തുടിച്ച രാത്രികള്‍...അവിടെ കണ്ട കടല്‍ കൊട്ടാരങ്ങളും മല്‍ത്സ്യ കന്യകകളും...പവിഴപ്പുറ്റുകള്‍...പേരറിയാത്ത മറ്റനേകം താമസക്കാരും...
കടലില്‍ നിന്നും പിന്നെ നീരാവിയായി അകാശത്തേക്ക്...പറവകളേയും വീമാനങ്ങളെയും കണ്ടു രസിച്ച്...താഴെ പച്ച വിരിച്ച ഭൂമി... ഒരു തണുത്ത രാത്രി പിന്നെ വീണ്ടും ഭൂമിയിലേക്ക്... ഒരു പനമ്പട്ടയില്‍ തട്ടി, ഊറ്ന്നിറങ്ങി ഒരു പനന്നീര്‍ പൂവില്‍ വീണു, അതിന്റെ സുഗന്തവും പേറി മണ്ണിലേക്ക്...മണ്ണിനെ നനയിച്ചു, മണ്ണിന്‍റെ മണം കാറ്റിലേക്കു പകറ്ന്ന്...പിന്നെ ഭൂമിക്കടിയിലെ ഇരുളിലൂടെ ഒരു പുഴയിലേക്ക്...കടലിലേക്ക്...
പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകള്‍... കേട്ടാലും കേട്ടാലും മതിവരാത്ത സംഭവങ്ങള്‍... അതാണു ഈ ബ്ലോഗ്...ഒരു പ്രവാസിയുടെ മഴ സ്വപ്നങ്ങള്‍...