Monday, August 1, 2011

പോസ്റ്റ് മോഡേര്‍ണ്‍ എന്നാല്‍..

ആ കമ്പാര്‍ട്ടുമെന്റില്‍ ആകെയുണ്ടായിരുന്ന പെണ്‍കുട്ടി അവള്‍ മാത്രമായിരുന്നു. ഒഴിഞ്ഞു കിടക്കുന്ന സീറ്റ് കണ്ട പാടേ ഞാന്‍ ചാടി കേറിയിരുന്നു. ഇരുന്ന ശേഷമാണ്  ഞാന്‍ അവളെ ശ്രദ്ധിച്ചത്. തോളറ്റം വളര്‍ത്തിയ ചുരുണ്ട മുടി ഒരു പോണി ടൈല്‍ ആക്കി കെട്ടിവെച്ചിരിക്കുന്നു. ജീന്‍സും ടി-ഷര്‍ട്ടും. സുന്ദരി. കയ്യില്‍ സ്കൂള്‍ ബാഗും ട്രാവല്‍ ബാഗുമുണ്ട്. എന്നെ പോലെ ഏതൊ ഹോസ്റ്റലില്‍ നിന്നും വരുന്ന വിദ്ധ്യാ൪ഥിനിയയിരിക്കും. പ്രായം കണ്ടിട്ട് കോളേജില്‍ നിന്നും വരുന്നതാവാനാണ് സാദ്ധ്യത. 
ഒരു ബുക്കില്‍ തല പൂഴ്ത്തിവേക്കുന്ന ഞാന്‍ എന്തുകൊണ്ടോ ഇവളോട്‌ ചിരിച്ചു. 
"പേരെന്താ?" അവളായിരുന്നു ആദ്യം ചോദിച്ചത്. 
"നജീബ, നിങ്ങളുടെയോ?"
"ശിന്സി."
ഇനി ചോദ്യം ഞാന്‍ ചോദിക്കണല്ലോ എന്നാലോജിച്ച്ചു കുറച്ചു നേരം ഇരുന്നു. അവസാനം ഒന്ന് കിട്ടി.
"എവിടെയാ പഠിക്കുന്നത്?"
"മംഗലാപുരം. എം. ബി. എ-ക്ക്.   നിങ്ങളോ?"
"ഞാന്‍ കണ്ണൂരാ. ബി.ടെക്. എന്റെ വീട് മലപ്പുറം."
"ഞാന്‍ തൃശ്ശൂരില്‍ നിന്നാ. മണ്ണുത്തി. കേട്ടിട്ടുണ്ടോ?"
"ഓ. അഗ്രിസുല്ടുരെ കോളേജ് ഉള്ള സ്ഥലമല്ലേ?"
"അതെ. അത് കഴിഞ്ഞു പോകണം." 
വേറെ പണിയൊന്നുമില്ലാത്തതുകൊണ്ടും മുഖാമുഖം നോക്കിയിരുന്നു മടുത്തതുകൊണ്ടും ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി. അവള്‍ടെ ഡാഡി-ഉം mummy-ഉം ഡോക്ടര്സ്-ആണ്. ആകെയുള്ള ആങ്ങള +2-വിനു പഠിക്കുന്നു. അവനും ഹോസ്റ്റലില്‍ തന്നെ.
"അതെന്താ അവനെ ഹോസ്റ്റലില്‍ നിര്‍ത്തുന്നത്? തൃശ്ശൂരില്‍ നല്ല +൨ സ്കൂളുകള്‍ ഉണ്ടല്ലോ." ഞാന്‍ പറഞ്ഞു.
"അത് ഡാഡി-യുടെയും മമ്മി-യുടെയും വിശ്വാസമാ. ഹോസ്റ്റലില്‍ നിന്നാലേ മക്കള്‍ ശേരിയാവത്തൊള്ളൂന്ന്ന്നു." ഒന്ന് നിര്‍ത്തിയിട്ടു അവള്‍ പിന്നെയും തുടര്‍ന്നു. "ഞാന്‍ ഫസ്റ്റ് സ്റ്റാന്‍ഡേര്‍ഡ് മുതല്‍ ഹോസ്റ്റല്‍-ഇലാ."
"അഞ്ചു വയസ്സു മുതല്‍ ഹോസ്റ്റെലിലോ.....?"
എന്റെ അദ്ഭുതം കണ്ടവള്‍ പൊട്ടിച്ചിരിച്ചു. 
"അഞ്ചെല്ല. നാലെര വയസ്സു മുതല്‍ ഞാന്‍ ഹോസ്റ്റെലിലാ. അന്നു തൊട്ടു ഇന്നു വരെ ഞാന്‍..." അവള്‍ വിരലുകള്‍ എണ്ണാന്‍ തുടങ്ങി. "...ഞാന്‍ പതിനഞ്ചു ഹോസ്റ്റെലില്‍ നിന്നിട്ടുണ്ടു."
"നിന്നെ സമ്മതിക്കണം. ഒരു ഹോസ്റ്റെലില്‍ നിന്നിട്ടു തന്നെ എനിക്കു മതിയായി", ഞാന്‍ ഹോസ്റ്റെലിന്റെ മടുപ്പു മറച്ചു വെച്ചില്ല. "വീട്ടില്‍ പോകാനുള്ള ദിവസങ്ങള്‍ എണ്ണിയെണ്ണി ഇരിക്കുകയാ."
"എനിക്കു വീടാ ബോറ്. മാസത്തില്‍ ടൂ ടു ത്രീ ഡൈസ്. അത്രയേ വീടു രസമുള്ളൂ."
പത്ത്രത്തിലും മാസികകളിലും മാത്രം വായിച്ചറിഞ്ഞ ആ 'അത്യാധുനിക യുഗത്തിന്റെ' സന്തതിയായിരിക്കണം ഇവള്‍. ഞാന്‍ മനസ്സില്‍ പറഞ്ഞു. അല്ലാതെ ആരെങ്കിലും ഇങ്ങ്നെയൊക്കെ പറയുമോ?
"അപ്പൊ കോര്‍സ് കഴിഞ്ഞാല്‍ എന്തു ചെയ്യും?"  ഞാന്‍ ചോദിച്ചു.
ഉടനെ വന്നു മറുപടി, "അതിനല്ലേ വര്‍ക്കിങ്ങ് വുമണ്‍സ് ഹോസ്റ്റെല്‍. ഒരു ജോലിയും വാങ്ങി അവിടെ നില്‍ക്കും."
"അപ്പൊ കല്യാണം?"
"കല്യാണം എന്നൊരു വാക്കു എന്റെ ഡിക്ഷ്നറിയില്‍ ഇല്ല. ഐ ഹൈറ്റ് മെന്‍!"
ദൈവമേ, എതെന്തു സാധനം??!!
"അപ്പൊ നിനക്കു വയസ്സാകുംബോള്‍ നീ എന്തു ചെയ്യും? സഹായത്തിനു ആരെങ്കിലും വേണ്ടേ?" വീടിന്റെയും കുടുംബത്തിന്റെയും, ആവിശ്യം അവളെ പറ്ഞ്ഞു മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിക്കുകയായിരുന്നു.
"നിനക്കൊട്ടും ബുദ്ധിയില്ലല്ലൊ മോളേ", അവളെന്നെ കളിയാക്കി. "അതിനല്ലേ കൂണു പോലെ മുളച്ചുപൊന്തുന്ന ഓള്‍ട് ഏജ് ഹോമുകള്‍! കുറച്ചു പൈസ കൊടുത്താല്‍ അവര്‍ നമ്മളെ നോക്കിക്കൊള്ളും."
എനിക്കു മറുപടിയില്ലായിരുന്നു.

പിന്‍ കുറി:
കോണ്‍വെന്റ് രക്ഷതി കൗമാരേ,ഹോസ്റ്റെല്‍ രക്ഷതി യൗവ്വന്നേ,വ്റ്ദ്ധസദനം രക്ഷതി വാര്‍ദ്ധക്യേ,ന: സ്ത്രീ പാരതന്ത്ര്യമര്‍ഹതി!


No comments: