അടുത്തിരിക്കുന്ന യുവതി, മൊബൈല്‍ ഫോണില്‍,
യാത്രയിലും പിരിയാത്ത സുഹ്ര്‍ദ്ബന്ധവുമായി.
എതിരെ ഇരിക്കുന്ന മദ്ധ്യവയസ്കന്‍
തലേന്നത്തെ ഉറക്കക്ഷീനം മാറ്റുന്നു.
അപ്പുറത്ത് ഒരമ്മ കുഞ്ഞിനെ മുലയൂട്ടുന്നു,
ഉയര്‍ന്നു വരുന്ന ജീവിതബന്ധങ്ങള്‍!
അകത്തെ കാഴ്ചകള്‍ വിരസമായപ്പോള്‍
ഓടിമറയുന്ന പുറത്തെ കാഴ്ചകളില്‍ അഭയം തേടി.
സ്യൂരനെ തൊടാന്‍ കുതിച്ചുയരുന്ന തെങ്ങുകള്‍,
വിടര്‍ന്ന മയില്‍പ്പീലികള്‍ പോലെ തെങ്ങോലകള്‍,
കാറ്റത്തു നൃത്തം ചവിട്ടി നില്‍ക്കുന്നു.
അതിന്റെ മടെലെടുത്ത് ബാറ്റാക്കി,
കോലുകള്‍ മണ്ണിലാഴ്ത്തി സ്റ്റെമ്മാക്കി,
പാടങ്ങള്‍ പിച്ചാക്കി കളിക്കുന്ന കുട്ടികള്‍.
നട്ടുച്ചവെയിലില്‍ പെറ്റികോട്ടിട്ടോടുന്ന ബാലിക.
വരണ്ടുണങ്ങിയ പാടങ്ങള്‍ക്കിടയില്‍
പച്ച പുതച്ച ഒരു തുണ്ടു ഭൂമി,
അതില്‍ അന്നം തേടിയെത്തിയ കൊറ്റികള്‍.
അനന്തതയിലേക്ക് യാത്ര തിരിക്കുന്നവരോട്
കൈവീശിക്കാണിക്കുന്ന പൈതങ്ങള്‍.
അന്യര്‍ക്ക് കൈവീശുന്നത് സംസ്കരമല്ലെന്നു
പഠിപ്പിച്ച അദ്ധ്യാപകനെ മനസ്സില്‍ ധ്യാനിച്ച്
സംസ്കാരസംബന്നയാകാന്‍ വേണ്ടി ഞാന്‍
ആ കുഞ്ഞുങ്ങളുടെ സന്തോഷം കണ്ടില്ലെന്നു വെച്ചു.
പൂക്കളെയും ചെടികളേയും വൃക്ഷങ്ങളേയും
നാടിനെയും വീടിനെയും പിന്നിലാക്കി
ലക്ഷത്തിലെക്കിഴയുന്ന ഒരു വന്‍ സര്‍പ്പം.
അതിനുള്ളില്‍ ഞാനും എന്റെ കാഴ്ചകളും.

No comments:
Post a Comment