Thursday, August 4, 2011

കണ്ണ്


കണ്ണില്‍,
കടലുണ്ട്, തിരമാലകളും.
കണ്ണ്,
പാടും, പറയും,
ചിരിക്കും, കരയും.
സ്വപ്നം നിറഞ്ഞ കണ്ണുണ്ട്,
സംസാരിക്കുന്ന കണ്ണുണ്ട്.
തിളങ്ങുന്ന കണ്ണുകളില്‍,
തിളയ്ക്കുന്ന യൗവ്വനം.
കണ്ണ് വേണ്ടാത്ത മനക്കണ്ണുണ്ട്,
കാഴ്ച വേണ്ടാത്ത ഉള്‍കാഴ്ചയും.
കണ്ണുണ്ടായിട്ടും,
കണ്ണീചോര ഇല്ലാത്തവരുണ്ട്,
കാഴ്ചപ്പാടും ഉള്‍കാഴ്ചയും
ഇല്ലാത്തവരുണ്ട്.
കാണുന്നതൊക്കെയും സത്യമാണെങ്കിലും
കാണാത്ത സത്യങ്ങളാനതികവും.
ഇത്തിരിപ്പോന്നതെങ്കിലുമോര്‍ക്കൂ
കണ്ണിനു കാഴ്ചപ്പാടുകളെത്ര!

1 comment:

Prabhan Krishnan said...

നല്ല കാഴ്ച്ചപ്പാടുകള്‍...!!!
ആശംസകള്‍..!!