ഒരിക്കല്‍ കൂടി,
ഒരാഗസ്റ്റ് പതിനഞ്ച്,
ഒരു സ്വാതന്ത്ര്യദിനം.
പതിവുപോലെ
സൂര്യോദയം,
പിന്നെ, അസ്തമയം.
അടിമച്ചങ്ങല
ഒന്നുകൂടി മുറുക്കുവാന്‍,
വിജ്ഞാനത്തിന് വെളിച്ചം
ഊതിക്കെടുത്തുവാന്‍,
അഴിമതിയില്‍
മുങ്ങിക്കുളിക്കുവാന്‍,
ചക്കരഭരണിയില്‍
കയ്യിട്ടുവാരാന്‍,
എന്‍ഡോസള്‍ഫാന്‍ ഇരകളെ
കണ്ടില്ലെന്നു നടിക്കാന്‍,
മുതലാളിത്തത്തിന് മുന്നില്‍
ഓചാനിച്ചു നില്കാന്,
എന്നിട്ട് തിരിഞ്ഞുനിന്നു
ഞാന്‍ ശക്തനെന്നു പറയാന്‍,
മനസ്സും മസ്തിഷ്കവും
വായുവും വെള്ളവും
വിറ്റുതുലക്കാന്‍,
എല്ലാത്തിനും വേണ്ടി
ഒരു ദിനം കൂടി.
ഒരു ശാംപൈന്‍ തുറന്നു
കെന്റുക്കി ചിക്കന്‍ ഫ്രൈയുടെ
മഹത്തായ സാനിദ്ധ്യത്തില്‍
ആഘോഷിക്കുന്നു നാം
നമ്മുടെ നാടിന്റെ
5 comments:
ഒരു ശാംപൈന്‍ തുറന്നു
കെന്റുക്കി ചിക്കന്‍ ഫ്രൈയുടെ
മഹത്തായ സാനിദ്ധ്യത്തില്‍
ആഘോഷിക്കുന്നു നാം
നമ്മുടെ നാടിന്റെ
-----------------------------------
ചുമ്മാ പുളുവടിക്കാതെ പെങ്ങളെ ..
രാവിലെ ജോലിക്ക് പോയി ,,ഒരു കഷണം കുബ്ബൂസും കടിച്ചു പറിച്ചു
തിന്നു ,ഇടയ്ക്കു വീണു കിട്ടുന്ന ചെറിയ ഇടവേളകളില്‍ നാട്ടിലെ വിശെഷങ്ങളറിയാന് ടി വി ക്ക് മുമ്പില്‍
തപസ്സിരിക്കുന്ന ഞങ്ങള്‍ക്കെന്തു ശാമ്പൈന് ?
ഓ സോറി ...ഇത് ഞങള്‍ പ്രവാസികളെയല്ല ല്ലോ ഉദേശിച്ചത് അല്ലേ
ഇത് പ്രവാസികളെ അല്ല ഉദ്ദേശിച്ചത്... ഇങ്ങനെയൊക്കെ സ്വാതന്ത്ര്യം ആഘോഷിക്കുന്ന കുറെ പേരുണ്ട്. അവരെയാ ഉദ്ദേശിച്ചത്. പ്രവാസിക്കെന്തു സ്വാതന്ത്ര്യം!!!
കൊള്ളാം നജീബാ...
ഹൃദയപൂര്‍വ്വമായ പെരുന്നാള്‍ ആശംസകള്‍
ഇത് പ്രവാസികളെ അല്ല ഉദ്ദേശിച്ചത്... ഇങ്ങനെയൊക്കെ സ്വാതന്ത്ര്യം ആഘോഷിക്കുന്ന കുറെ പേരുണ്ട്. അവരെയാ ഉദ്ദേശിച്ചത്. പ്രവാസിക്കെന്തു സ്വാതന്ത്ര്യം!!!...
ശവത്തില്‍ കുത്തരുതേ...!!
ഒത്തിരിയാശംസകള്‍...!!!!
Post a Comment