ആത്മാവിനെ തൂക്കാന്‍
എനോക്കൊരു തുലാസ് വേണം.
ആരോ പറഞ്ഞു
ആത്മാവുള്ള ശരീരവും
ആത്മാവില്ലാത്ത ശരീരവും
ഒരേ തുലാസില്‍ തൂക്കുക,
എന്നിട്ട്, ആദ്യത്തേതില്‍ നിന്നും
രണ്ടാമത്തേത് കുറക്കുക.
അങ്ങിനെ ഞാന്‍ കുറച്ചപ്പോള്‍
ആകാശത്തില്‍ നിന്നും ഞാന്‍ കണ്ടു,
എനിക്ക് ശരീരമില്ലായിരുന്നു,
ആത്മാവ് മാത്രം!
2 comments:
കവി പറഞ്ഞപോലെ എല്ലാവര്ക്കും ശരീരം മാത്രം ഇല്ലായിരുന്നെങ്കില്‍ ഈ ദുനിയാവ് നന്നായിരുന്നു
ഇപ്പോള്‍ ഉള്ളത് അദികവും അതമാവ് ഇല്ലാത്തവയാണ്
നിങ്ങള്‍ പറഞ്ഞത് വളരെ ശരി.
Post a Comment