Sunday, August 7, 2011

ജീവിതം

പിറക്കുന്നുവീമണ്ണിലെങ്കില്‍
പാറിപ്പറക്കണം നീ പാരാകെ
പതറാതെ ഉയരണം വാനിലോളം.
മായാത്ത മുദ്രകള്‍ ഒന്നുമില്ലെങ്കില്‍
മരിച്ചതിനൊക്കുമേ ജീവിച്ചിരിക്കലും.

1 comment:

(saBEen* കാവതിയോടന്‍) said...

അഭിപ്രായങ്ങള്‍ ഒന്നും ലഭിക്കാത്ത ഈ കവിതയ്ക്ക്... അഭിനന്ദനമായി സമര്‍പിക്കാം
എന്‍റെ ഈ കുഞ്ഞ് വരികള്‍

"പിറന്നതില്‍ പിന്നെ ഞാന്‍ നിനച്ചു..
പറക്കണം വാനിലൂടൊരു നാളില്‍ ..
ഉയരങ്ങളുയരങ്ങള്‍ താണ്ടണം പിന്നതില്‍ ..

കാലത്തിന്‍ യാത്രയില്‍ പിന്നീടൊരു നാളില്‍.. പറന്നിറങ്ങി ഞാന്‍ ഈ മണല്‍ കാട്ടില്‍..
നടന്നു കയറുന്നു മരുക്കാടുകളില്‍..
ഉയരങ്ങള്‍ തേടി പിന്നീടുയര്‍ച്ചകള്‍ തേടി ..

മുന്നില്‍ കാണുന്നു മരീചിക ...
ചെന്നെത്തുവാന്‍ വെമ്പുന്ന ഹൃദ്തുമായ്..
അമര്‍ത്തി ചവിട്ടി ഞാന്‍ മുന്നോട്ടു
മണലില്‍ പതിഞ്ഞോരെന്‍ കാല്‍ പാടുകള്‍ പോലും
മായ്ക്കുന്നു ചൂട് പരത്തുന്നോരീ മണല്‍ കാറ്റുകള്‍.."