പുഞ്ചിരി ക്കുന്ന, സുഗന്ധം വീശുന്നൊരുപുഷ്പം.
മന്ദഹാസം തൂകുന്നൊരാ സ്വര്‍ഗപ്പൂവിനായി
മലര്‍വാടിയിലേറെ തിരഞ്ഞു ഞാനന്ന്‍.
പൂത്തുലഞ്ഞു നില്‍കുന്ന ജമന്തി
പക്ഷേ, സുഗന്ധം വീശുന്നില്ലായിരുന്നു.
മഞ്ഞിന്‍ നിറമുള്ള മുല്ലപ്പൂവിന്
മോഹിച്ചത്രയും വലുപ്പമില്ലായിരുന്നു.
മന്ദസ്മിതം തൂകുന്ന പനന്നീരിനാണേല്‍
മുള്ള് നിറഞ്ഞൊരു മേനിയും!
ഈ പൂന്തോപ്പൊരു പള്ളിപ്പറംബുപോലെ-
ന്നൊരു വേള ചിന്തിച്ചു പോയി ഞാന്‍!
പൂകളെത്തിരഞ്ഞു നടന്നു ഞാന്‍ അന്ധമായി
പൂന്തോപ്പ് പിന്നിട്ടു, പുല്‍മൈതാനവും.
കാട്ടുവഴിലേറെ പരതി നിന്നു പിന്നെയും,
കാട്ടിലും ഞാനേറെ നടന്നന്വേഷിച്ചു.
ഓരോ പൂവിനുമോരോ ദോഷങ്ങള്‍
ഓരോ മനുഷ്യനുമെന്നപോലെ.
കാര്യങ്ങളോരോന്നു ചിന്തിച്ചു നടക്കവേ,
കണ്ട് ഞാന്‍ മുന്നില്‍, അനന്തമായി മരുപ്പറംബ്.
കായില്ല, പൂവില്ല, ചെടിയില്ലെവിടെയും
കണ്കുളിര്‍ക്കെയോന്നു കാണുവാന്‍!
എത്ര സുന്ദരം! മുന്കണ്ട പൂക്കളത്രയും,
ഓര്‍ത്തുപോയാ പൂന്തോപ്പ്, ഞാനന്നേരം.
ദോഷങ്ങളില്ലാത്തൊരു പുഷ്പവും നമുക്കില്ല,
ദോഷങ്ങളില്ലാതൊരു മനുഷ്യ ജീവിയും.
ദോഷങ്ങളെ മറന്നു സ്നേഹിപ്പതെങ്കില്‍
ദാരിദ്ര്യമില്ല, സുഹൃത്തുക്കളില്‍ നമുക്കെന്നും.
8 comments:
ദോഷങ്ങളില്ലാത്തൊരു പുഷ്പവും നമുക്കില്ല,
ദോഷങ്ങളില്ലാതൊരു മനുഷ്യ ജീവിയും.
ദോഷങ്ങളെ മറന്നു സ്നേഹിപ്പതെങ്കില്‍
ദാരിദ്ര്യമില്ല, സുഹൃത്തുക്കളില്‍ നമുക്കെന്നും.
നല്ല കവിത. ഇനിയും തുടരുക...........
അത്യാഗ്രഹം ആണല്ലോ..
എല്ലാം തികഞ്ഞ.. ഒരു പൂവ് കണ്ടെത്താന്‍..
ഏതായാലും തിരിച്ചറിവ് നന്നായി
നല്ല വരികള്‍
"ദോഷങ്ങളില്ലാത്തൊരു പുഷ്പവും നമുക്കില്ല,
ദോഷങ്ങളില്ലാതൊരു മനുഷ്യ ജീവിയും.
ദോഷങ്ങളെ മറന്നു സ്നേഹിപ്പതെങ്കില്‍
ദാരിദ്ര്യമില്ല, സുഹൃത്തുക്കളില്‍ നമുക്കെന്നും. "
നന്നായിരിക്കുന്നു ....
കുറവുകളില്ലാത്തവരില്ല ....
ആ കുറവുകളറിഞ്ഞ് സ്നേഹിക്കുമ്പോള്‍ ...
അത് നിത്യം നിലനില്‍ക്കും ...
നല്ല ആശയം ......
എല്ലാ നന്മകളും
മുറ്റത്തെ മുല്ലയ്ക്ക്
മണമൊന്നുമില്ലിന്നും
ഹ്മ്മ്മ്മ്ം.....കാഴ്ച ഉണ്ടാകുമ്പോള്‍ കണ്ണിന്റെ വില അറിയില്ല..
:)
നല്ല ചിന്ത..
@sabitha anees:വളരെ നന്ദി. നല്ല വരികള്‍ ഇനിയും കണ്ടെത്താന്‍ കഴിയട്ടെ അന്ന് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു.
@പദസ്വനം,nandini, Kalavallabhan, അനശ്വര & നിശാസുരഭി : അഭിപ്രായങ്ങള്‍ക്ക് നന്ദി.
നല്ല ചിന്ത..ഇനിയും എഴുതാൻ ആവട്ടെ-അലീന
Post a Comment