എന്നാത്മ സുഹൃത്തിന്
ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡെ!
ഈ സ്നേഹം പങ്കുവെക്കുവാന്‍
ഒരു ദിനം നല്കിയ സമൂഹത്തിനു,
ഒരായിരം നന്ദി!
തിരക്കാണ് സുഹ്രുത്തേ, ജീവിതം.
എന്നുമെന്നുമോര്‍ക്കാന്‍ പ്രയാസം.
എങ്കിലും നമുക്കീ ദിനമുണ്ടല്ലോ
പരസ്പരം ഓര്മിക്കുവാന്
ഈ സ്നേഹം പങ്കുവെക്കുവാന്‍...!
രാഷ്ട്രീയം പറഞ്ഞന്നു നമ്മള്
പരസ്പരം തല്ലിയതോര്മയുണ്ടോ?
ഇന്നതോര്‍ത്തു ചിരിക്കുന്നു,
ആദര്ശത്തിലെവിടെ ആത്മബന്ധം?
നീയാണരികിലെന്നറിയാന്
നാളേറെ കഴിയേണ്ടിവന്നെനിക്ക്.
അത്ത്രയേറെ നമ്മുടെ ഹൃദയങ്ങള്‍
അകലങ്ങളിലായിരുന്നു.
എങ്കിലും, ഇന്നീ ദിനത്തില്‍,
നമുക്ക് സൌഹൃദം പങ്കിടാം.
നാളെയിത് നിലനിന്നില്ലെന്കിലോ..
നീ വരുമെന്ന വിശ്വാസത്തില്‍.
ഞാന്‍ കാത്തിരിക്കും.
NB: ഒരു 'വിദേശി'യുണ്ടിവിടെ,
നമുക്കത് പൊട്ടിക്കാം.
പുതിയ സി.ഡികളുണ്ടെങ്കില്
കയ്യില്‍ കരുതുക.
8 comments:
അഭിപ്രായങ്ങള്‍ ഒന്നും ലഭിക്കാത്ത ഈ കവിതയ്ക്ക്... അഭിനന്ദനമായി സമര്‍പിക്കാം
എന്റെ ഈ കുഞ്ഞ് വരികള്‍ ..
ലോകത്തിന്റെ ഏതു കോണിലെങ്കിലും നീ ... ഇനിയെത്ര തിര്ക്കിലെങ്കിലും
സൌഹൃദ ത്തിനായ് മാറ്റി വക്കുക
നിന് സമയത്തില്‍ നിന്നല്പം ...
നല്ല വരികള്‍... ഇന്ന് എല്ലാവരും തിരക്കിലാവുമ്പോള്‍ സൗഹൃദങ്ങള്‍ മുറിഞ്ഞു പോകുന്നു.
ഒരോന്നിനു ഓരോ ദിവസം എന്ന തിനോട് എനിക്ക് യോജിപ്പില്ല
മനുഷ്യന് സ്വാര്‍ത്ഥതയില്‍ നിന്ന് സ്വാര്‍ത്ഥതയിലേക്ക് പോയി കൊണ്ടിരിക്കുമ്പോള്‍ ഒരു ദിവസം മാത്രം കൂട്ടുകാരന് മതി എന്ന തത്വം ആണ് ഇതിലൂടെ പ്രചരിക്കുന്നത്
കുപ്പിയും സിഡിയും കലക്കി
എനിക്കും അതിനോട് യോജിപ്പില്ല. പക്ഷെ നമ്മുടെ ലോകം അങ്ങിനെയയിരിക്കുന്നു- അതിനെ പരിഹസിച്ചാണ് ഈ വരികള്‍.
നന്നായിട്ടുണ്ട് വരികൾ..വരുന്നതും വായിക്കുന്നതും ആദ്യായിട്ടാണു..ഇഷ്ട്ടായി..ഇനിയും എഴുതൂ..നല്ല കവിതകൾക്കായി കാത്തിരികുന്നു..സസ്നേഹം -അലീന
കവിത നന്നായിട്ടുണ്ട്..ഇനിയും എഴുതാനാവട്ടെ..
സസ്നേഹം-അലീന
Najee,
I miss you girls badly. Even though we are mile and miles away, I remember you all everyday. I smile when I recall each moment we had together, I shred tear in seclusion, when I recall the Ramadans we 'fasted' together, especially the last one at Kannur.I was blessed to have such a good bundle of ever loving and caring friends, that too in an Engg college campus, where selfishness and self-centeredness prevailed.
You remember those silly silly fights we had over teeny weeny matters, those debated and discussions over/social/religious/technical/psychological... matters. We discussed everything under sky. We had opinion on everything.
You remember those last minutes studies, on the previous day of university exams..
Those silly sincere prayers we had on the previous day of series exams that somehow series exams would postpone for a week!
We did not remember each other in any particular day but everyday.
I miss you guys badly. When I was reading through your poem, those four years flashed on my mind. I am grateful to Allah to bless me with such a bundle of friends. I love you all..I miss you all. Lets plan a get together soon. Insha Allah!
@അലീന: വളരെ നന്ദി, വന്നതിനും, വായിച്ചതിനും, അഭിപ്രായങ്ങള്‍ രേകപ്പെടുത്തിയതിനും.
@Nish: Sometimes my in-laws ask me, how do I keep my connections with my friends even now. I don't know if its my ability, or if its because of you people. I like to believe, its because of you people. You were great and I always miss you all. So how can I forget you? My SIL once said that she feels her college life and post-college life seems like two worlds. But for me, its a single one, both mingled together. Most of the articles I've put here were written in my college/school days. You people were such a big motivation for me. I'm blessed to have you all even now.
Post a Comment