പറന്നു വന്ന മഴത്തുള്ളിയില്‍,
ആദ്യം ഞാന്‍ കണ്ടത്,
ഇലയുടെ പച്ച നിറം.
പിന്നെയതിറ്റി വീണത്
ഒരു പനനീര് പൂവിതളില്‍.
ആ നിറവും ഗന്ധവുമുള്കൊണ്ട്.
മണ്ണില്‍ നിവര്‍ന്നു നിന്ന പുല്ലിലേക്ക്,
കണ്മിഴിച്ച പുല്ചെടിക്കഹ്ലാദം.
സൂര്യ രശ്മിയില്‍ ലയിക്കാനായി
മഴത്തുള്ളി ഇഴഞ്ഞു നീങ്ങിയത്,
പുല്ചെടിയുടെ നാംബിലേക്ക്.
ഒരു വജ്രം കണക്കെ ശോഭിച്ചത്,
തന്നുള്ളിലൊരു സൂര്യനുണ്ടെന്ന പോല്‍.
നിനക്കാതെ വന്ന കുഞ്ഞിക്കാറ്റ് പക്ഷെ
തട്ടിത്താഴെയിട്ടാ മഴത്തുള്ളിയെ...
നിഷ്കരുണമെന്നെല്ലാതെന്ത് പറയാന്‍!
നീയും എന്നുള്ളിലെ മഴത്തുള്ളിയായിരുന്നു.
8 comments:
ബ്ലോഗിലെ മിക്ക സൃഷികളും വായിച്ചു
കൂടുതല്‍ എഴുതുക -ചാറ്റല്‍ മഴയില്‍ തുടങ്ങി പെരുമഴയായി പെയ്തിറങ്ങുക - അഭിനന്ദനങ്ങള്‍
ബ്ലോഗില്‍ ഫോളോ ചെയ്യാനുള്ള ഗാട്ജറ്റ് കൂടി കൊടുക്കണം
gooood!!!
ആദ്യം ഈ background പിക്ചര്‍ മറ്റു..ഒന്നും വായിക്കാന്‍ പറ്റുന്നില്ല
കഥ ആയാലും
കവിത ആയാലും
നല്ല പോസ്ടുകളാല് സമ്പന്നമാകട്ടെ!
ഭാവുകങ്ങള്‍.
( ബ്ലോഗിലെ back ground കാരണം വരികള്‍ ശരിക്ക് വായിച്ചെടുക്കാന്‍ കഴിയുന്നില്ല. കണ്ണട എടുത്തുവരാം)
ഹായി നജീബ ,.. പോസ്റ്റുകള്‍ പലതും വായിച്ചു ... ഈ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് ഒന്ന് മാറ്റണം എഴുതിയത് വായിക്കാന്‍ ബുദ്ധിമുട്ടുണ്ട്... അവസാന പോസ്റ്റു മഞ്ഞു തുള്ളി പോലെ നൈര്‍മല്യം ... എന്തിനും ദൈവം ഒരായുസ്സു കൊടുത്തിട്ടില്ലേ എന്ന് കരുതി സമാധാനിക്കാം അല്ലെ ..ഇനിയും എഴുതുക ധാരാളം ...ദൈവം അനുഗ്രഹിക്കട്ടെ........പ്രാര്‍ഥനയോടെ ഒരു സഹോദരി..
ബ്ലോഗു ജാലകം അഗ്രിഗേറ്ററില് രജിസ്ടര്‍ ചെയ്യുക ശാരളം പേര് വായിക്കും അത് വഴി വേണ്ട നിര്‍ദ്ദേശങ്ങളും ലഭിക്കും .
കവിതകള്‍ വായിച്ചു
കൂടുതല്‍ എഴുതുക
പിന്നെ ബ്ലോഗില്‍ "മഴത്തുള്ളി" കള്‍ ഒത്തിരി പേരുണ്ടെന്ന് തോന്നുന്നു
പേരും മുഖവും മിനുക്കുക
ഭാവുകങ്ങള്‍
അഭിപ്രായങ്ങള്‍ക് നന്ദി. ഈ തുടക്കകാരിയുടെ ബ്ലോഗ് സന്ദര്ഷിച്ചടിനും എല്ലാവര്ക്കും നന്ദി. എല്ലാവരും പറഞ്ഞ പോലെ ഞാന്‍ ബാക്ക്ഗ്രൌണ്ട് മാറ്റി.
@കെ.എം.റഷീദ്:ഫോളോ ചെയ്യാനുള്ള ഗാഡ്ജെറ്റ് ഞാന്‍ ഇട്ടിട്ടുണ്ടല്ലോ.
@ഉമ്മു അമ്മാര്‍:ഞാന്‍ രജിസ്റ്റര്‍ ചെയ്യാം.
Post a Comment