Tuesday, August 2, 2011

മരത്തിന്റെ സന്തോഷം.

ദു:ഖിച്ചു നില്‍കുന്ന മരത്തെ കണ്ട്,
കുളത്തിലെ മീന്‍ കുഞ്ഞൊന്നു പറഞ്ഞു,
"കൊതിയില്ലേ സ്നേഹിതാ നീന്തിടുവാന്‍,
ഈ കുളമൊക്കെ ഒന്നു കറങ്ങിടുവാന്‍."
തേങ്ങലുള്ളിലൊതുക്കി മരം മൊഴിഞ്ഞു,
"തന്നില്ലനിയാ ദൈവം എനിക്കീ കഴിവ്."
അരിച്ചു വന്ന കുഞ്ഞു പുഴു ചൊല്ലി,
"ഹാ! കഷ്ടം, വ്റ്ക്ഷമേ നിന്നുടെ കാര്യം,
മെല്ലെയൊന്നരിക്കുവാനൊക്കുനില്ലല്ലോ നിനക്കു!"
പാറിവന്ന കുഞ്ഞിക്കുരുവിയും പാടി
നിലത്തുറഞ്ഞു പോയ വ്റ്ക്ഷത്തിന്‍ ഗതി.
"തടിമിടുക്കുണ്ട്, കൈകളായിരം,
പക്ഷേ അനങ്ങുവാന്‍ വയ്യ, ഒരേ നില്പ്."
നടന്നടുത്ത മര്‍ത്ത്യനുമപ്പോള്‍,
വ്റ്ക്ഷത്തെക്കണ്ടങ്ങു സഹതപിച്ചു.
"സ്നേഹിതാ, നീയെത്ര വലിയവന്‍, പക്ഷേ-
ഞാന്‍ കൈവരിച്ച പുരോഗതിയെത്ര!
വിപ്ലവങ്ങല്‍ കൊണ്ടു മുന്നോട്ടു കുതിച്ചു,
യുദ്ധങ്ങല്‍ കൊണ്ടു ചരിത്രം തിരുത്തി.
വെട്ടിപ്പിടിച്ചു, ജയിച്ചടക്കി, ഞാന്‍
ദൈവം നല്‍കിയ ഈ വിശേഷണബുദ്ധികൊണ്ട്."
ഇതു കേട്ടു വ്റ്ക്ഷം തലയുയര്‍ത്തി,
ചില്ലകളാട്ടി വ്റ്ക്ഷം, ചിരി വിടര്‍ത്തി.
കഴിവുകളൊന്നും നല്‍കാത്ത ദൈവത്തിനു
ഉള്ളു തുറ്ന്നു നന്ദി പറഞ്ഞു.


കടപ്പാട് - ഒ.വി.വിജയന്‍റെ കാര്‍ട്ടൂണുകള്‍.

1 comment:

mayflowers said...

വ്യത്യസ്തമായ ഒരു കവിത.
ഉള്ളിലുള്ളതൊക്കെ ഇനിയും വരട്ടെ..
ഭാവുകങ്ങള്‍.