ഒരു റെഡ് റോസിന് വില
ടെന്‍ റുപ്പീസ്,
ഒരു വലന്റൈന്‍ കാര്‍ഡിന്
ഫിഫ്റ്റി റുപ്പീസ്,
ഒരു വലന്റൈന്‍ ഗിഫ്റ്റ്-
ഹണ്‍ഡ്റഡ് റുപ്പീസ്.
അന്ന് വൈകുന്നേരം
എനിക്ക് കിട്ടിയ സ്നേഹങ്ങള്‍
ഞാനളന്നു നോക്കി.
എന്റെ പ്രിയ തോഴന് തന്നത്,
പത്ത് രൂപ മാത്രം.
കളിത്തോഴി തന്നത് ഫിഫ്റ്റി.
എന്റെ ക്ലാസ്മേറ്റ്സ്
വണ്‍ ഹണ്‍ഡ്റഡ് റുപ്പീസ്.
എന്റെ കാമുകന്
അഞ്ഞൂറിനടുത്ത് സ്നേഹം.
ഇതൊന്നും നല്‍കാത്ത
എന്റെ മാതാപിതാക്കള്‍,
സഹോദരന്മാര്.
ഇവര്‍ക്കൊന്നും എന്നോടെന്താ
സ്നേഹമില്ലാത്തത്?
അറ്റ് ലീസ്റ്റ്, ലവ് ഫോര്‍ വണ്‍ റുപ്പീ?
ടെന്‍ റുപ്പീസ്,
ഒരു വലന്റൈന്‍ കാര്‍ഡിന്
ഫിഫ്റ്റി റുപ്പീസ്,
ഒരു വലന്റൈന്‍ ഗിഫ്റ്റ്-
ഹണ്‍ഡ്റഡ് റുപ്പീസ്.
അന്ന് വൈകുന്നേരം
എനിക്ക് കിട്ടിയ സ്നേഹങ്ങള്‍
ഞാനളന്നു നോക്കി.
എന്റെ പ്രിയ തോഴന് തന്നത്,
പത്ത് രൂപ മാത്രം.
കളിത്തോഴി തന്നത് ഫിഫ്റ്റി.
എന്റെ ക്ലാസ്മേറ്റ്സ്
വണ്‍ ഹണ്‍ഡ്റഡ് റുപ്പീസ്.
എന്റെ കാമുകന്
അഞ്ഞൂറിനടുത്ത് സ്നേഹം.
ഇതൊന്നും നല്‍കാത്ത
എന്റെ മാതാപിതാക്കള്‍,
സഹോദരന്മാര്.
ഇവര്‍ക്കൊന്നും എന്നോടെന്താ
സ്നേഹമില്ലാത്തത്?
അറ്റ് ലീസ്റ്റ്, ലവ് ഫോര്‍ വണ്‍ റുപ്പീ?
12 comments:
അവരുടെ സ്നേഹത്തിന്റെ അളവുകള്‍ അറിഞ്ഞവരുണ്ടോ?
@mayflowers: അതറിഞ്ഞവര്‍ വളരേ കുറവു മാത്രം!
നന്നായിരിക്കുന്നു നജീബയുടെ കവിതകള്‍
എല്ലാം കൂടി തൂക്കി വിറ്റ് നല്ല ഒരു ഷോപിംഗ് നടത്താന്‍ നോക്ക് !!!
-----------------------
നല്ല ചിന്തകള്‍ !! ഇഷ്ട്ടായി
മാതാവിന്റെയും പിതാവിന്റെയും കയ്യിലുള്ള സ്നേഹത്തിന് അളവ് കോല് ഓടിഞ്ഞതാണ്
നമ്മളെ ജന്മം തന്നെ സമ്മാനിച്ച അവര്‍ക്ക് പക്ഷെ അന്‍പത പൈസയുടെ സ്നേഹം പോലും പലരും തിരിച്ചു നല്‍കുന്നില്ല
കാലിക പ്രസക്തമായ വരികള്‍
'സ്നേഹം'വായിച്ചു
സ്നേഹത്തോടെ പറയട്ടെ.ഇത് ഒരു കവിതയായി ഗണിക്കാമോ?
ആംഗലേയത്തിന്റെ അതിപ്രസരവും ചിട്ടയില്ലാത്ത പദവിന്യാസവും കാരണം കവിതയുടെ ചട്ടക്കൂട്ടില്‍ ഇത് കാണാന്‍ ആവുമോ എന്ന് എന്റെ ഒരു സംശ്യം.
ഒരു പക്ഷെ (ആധുനിക) കവിതയെക്കുറിച്ചുള്ള എന്റെ അഞ്ജതയാവാം. ക്ഷമിക്കുക.
റമദാന് ആശംസകള്‍ നേരുന്നു...
@കാവതിയോടന്‍:നന്ദി.
@faisalbabu:ഇതുപോലുള്ള സ്നേഹം തൂക്കു വിക്കാന്‍ മാത്രമേ പറ്റൂ.
@കൊമ്പന്: അവര്‍ തന്ന സ്നേഹത്തിന് വിലപറയാനാവില്ല, എന്നാലും നമ്മലത്തിനു ശ്രമിക്കുന്നു.
@ ഇസ്മായില്‍ കുറുമ്പടി (തണല്‍):ഇത് കവിതയാണെന്നു ഞാന്‍ പറയുന്നില്ല, പിന്നെ ഒരു വിഭാഗത്തില്‍ ഇട്ടു എന്ന് മാത്രം.
മാതാപിതാക്കള്‍ക്ക് സ്നേഹമില്ലയിരുന്നേല് ഇങ്ങനെ ഒരു കവിത പുറം ലോകം കാണുമൈരുന്നോ ???????????
സത്യം പറയട്ടെ? എന്താണ് ഈ എഴുത്തിലൂടെ നല്കുന്ന സന്ദേശം എന്ന് മനസ്സിലായില്ല.കഥയല്ല, കവിതയല്ല, ലേഖനമല്ല.
വെറും മലയാളം മാത്രം അറിയാവുന്നവന്നു കേരളത്തിന്റെ പുറത്തുപോയാല്‍ ഇന്ന് പച്ചവെള്ളം ചോദിച്ചു വാങ്ങി കുടിക്കാനാവില്ല.മറ്റു ഭാഷയറിയാതെ
അപ്പോള്‍ നാം കഴിയാവുന്നത്ര മറ്റു പല ഭാഷകളും
പഠിച്ചിരിക്കണം . അതില്‍ ഇന്ഗ്ലീഷും,ഹിന്ദിയും,
വളരെ പ്രധാനം.എന്നാല്‍ നമുക്കറിയുന്ന തെന്തും, സ്ഥാനത്തും, അസ്ഥാനത്തും പ്രയോഗിക്കുന്നത് നല്ല പ്രവണതയായിരിക്കില്ല.
മലയാള ഭാഷയും സംസ്കാരവും അലര്‍ജിയാവുന്ന
അനവസര ഭാഷാ പ്രയോഗികള്‍ ഏറെ.
മലയാള ഭാഷ സംസാരിച്ചാല്‍ ചെറു തായിപോകുമെന്നോ, അല്ലേല്‍ അത്
ഒരു പഴഞ്ചന്‍ എന്ന തോന്നലോ എന്തോ,
ഇന്ന് പലരുടെയും നാവില്‍ നിന്നും വരുന്ന സംസാരത്തിന് പെറ്റു വീണ മണ്ണിന്റെയും,
കുടിച്ച മാതൃ പാലിന്റെയും ഗന്ധം ഉണ്ടാവാറില്ല.
നമ്മെ ചുമന്ന വയറും,പച്ചമണ്ണിന്റെ ഗന്ധമുള്ള
വിയര്‍പ്പും നമുക്കിന്നലര്ജിയാവുന്നതെന്തുകൊണ്ട്?
നിരുല്സാഹപ്പെടുതിയതായി തോന്നരുത്.
ഒന്നുമില്ലെങ്കിലും, എഴുത്തിലൂടെയെന്കിലും
ആ ആംഗലേയ സംസ്കാരം കടന്നു വരാതിരിക്കാന്‍
ശ്രമിക്കണമെന്നപെക്ഷയുണ്ട്.
ഭാവുകങ്ങളോടെ,
--- ഫാരിസ്
@faris :ഫാരിസ് ഭായ് ഇതിനെ ഇത്ര വൈകാരികമായി കാണണോ ? സ്നേഹം നഷ്ടപ്പെടുന്ന ,അല്ലെങ്കില്‍ അത്തരം വികാരങ്ങള്‍ എല്ലാം യാന്ത്രികമായി കാണുന്ന ഇക്കാലത്തെ പുതിയ തലമുറയുടെ ഒരു മനോഭാവമല്ലേ ഇതില്‍ തുറന്നു കാണിച്ചത് ? ഫാരിസ് തന്നെ പറഞ്ഞപോലെ , മലയാളം മറന്നു "മലയാലം" പറയുന്ന ഒരു ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിയുടെ കണ്ണില്‍ കൂടിയാണ് ഇത് പറഞ്ഞതു എന്ന് വിചാരിക്കുക .,അപ്പോള്‍ ഇങ്ങനെ പറയുംപോള് അല്ലെ കൂടതല്‍ ആസ്വാധനമാകുക ......ഇതൊക്കെ പറയുന്ന ഫാരിസിന്റെ ബ്ലോഗ് നോക്കൂ ഹെഡിംഗ് തന്നെ ENTEY LOKAM എന്നല്ലേ കൊടുത്തത് ? ആദ്യം അത് ശേരിയാക്കിയിട്ടു പോരേ .....
@FARIZ & faisalbabu: പണ്ട് വായിച്ച ഒരു സംഭവം ഓര്മ വരുന്നു. നമ്മുടെ നാട്ടിലെ ഒരു പ്രസിദ്ധനായ എഴുത്തുകാരന് (പു.ക.സ-ക്കാരന് കൂടിയാണ്) ഒരിക്കല്‍ ഒരു സമ്മേളനത്തില്‍ വച്ചു പറഞ്ഞു,"മലയാളികള്‍ മലയാളം മറക്കുന്നു."
കുറച്ചു കാലം കഴിഞ്ഞു, അയാള്‍ ഈ ലോകം വെടിഞ്ഞപ്പോള്‍, പതിവുപോലെ നമ്മുടെ ചാനലുകള്‍ അയാളുടെ അയല്‍കാരന്റെ പശു തുടങ്ങി എല്ലാവരേം വിളിച്ചു ഇന്റര്‍വ്യൂ നടത്തി. കൂട്ടത്തില്‍ അമേരിക്കയിലുള്ള അയാളുടെ പേരക്കുട്ടിയെയും.
ചാനല്‍: നിങ്ങള്‍ മുത്തച്ഛന്റെ എല്ലാ നോവലുകളും ചെറു കഥകളും വായിച്ചിട്ടുണ്ടോ?
അവള്: മിക്കതിന്റെയം english translation വായിച്ചിറ്റുണ്ട്.നാറ്റില് വന്നിറ്റ് മലയാലം പഠിച്ചിറ്റ് വേനം അതെല്ലാം വായിക്കാന്‍.
എന്റെ ചോദ്യം: അപ്പൊ ശശി ആരാ?
കവിത വളരെ ഇഷ്ടമായി ! അഭിപ്രായങ്ങള്‍ വായിക്കനിടയായപ്പോള് മനസ്സില്‍ തോന്നിയ ഒരു കാര്യം പറയട്ടെ ! കവിതയിലെ ഇംഗ്ലീഷ് പടങ്ങളുടെ ഉപയോഗത്തെ ചൊല്ലി ഒരു സുഹൃത്ത് പറഞ്ഞല്ലോ ! മാറുന്ന കാലത്തിന്റെ മാറ്റത്തെ കാണിക്കുവാന്‍ ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ കവിതയ്ക്ക് തുണയായി എന്ന് വേണം പറയാന്‍ !
Post a Comment